SHARE

ആൽഫ്രഡോ ഡി സ്റ്റെഫാനോ, പെലെ, ഡിയഗോ മറഡോണ, യോഹൻ ക്രൈഫ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ കളി താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ എക്കാലത്തെയും മികച്ച താരമായി തനിക്ക് തോന്നുന്നത് ലയണൽ മെസിയെ ആണെന്നും മുൻ അർജന്റീന താരം ഹംബർട്ടോ മാഷിയോ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഒട്ടേറെ ഇതിഹാസ താരങ്ങൾക്കൊപ്പം താൻ കളിച്ചിട്ടുണ്ടെങ്കിലും, ലിയോ അവരേക്കാൾ കേമനാണെന്ന് തനിക്ക് തോന്നുന്നതായി ഹംബർട്ടോ മാഷിയോ പറയുന്നു. ഡി സ്റ്റെഫാനോ, പെലെ, മറഡോണ തുടങ്ങിയ ഇതിഹാസ താരങ്ങൾ കളിച്ചിരുന്ന‌ സമയത്ത് ഫുട്ബോൾ കളിയുടെ വേഗത കുറവായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം, എന്നാൽ മെസിയുടെ കാലഘട്ടത്തിൽ അതല്ല അവസ്ഥയെന്ന് ചൂണ്ടിക്കാട്ടിയ മാഷിയോ, മെസി മഹത്തായ താരമാണെന്നും ചൂണ്ടിക്കാട്ടി.