SHARE

അടുത്ത സീസൺ മുതൽ രഞ്ജി ട്രോഫിയിൽ കളിക്കുക 37 ടീമുകൾ. നിലവിൽ കളിക്കുന്ന 28 ടീമുകൾക്ക് പുറമെ 9 ടീമുകൾ പുതുതായി ടൂർണമെന്റിനെത്തും. ലോധ കമ്മറ്റി നിർദ്ദേശങ്ങളെത്തുടർന്ന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ടീമുകളെ രഞ്ജി ട്രോഫിയിൽ കളിപ്പിക്കേണ്ടതിനാലാണ് ടീമുകളുടെ എണ്ണം 37 ആയി ഉയർന്നത്. കഴിഞ്ഞ സീസണിൽ 28 ടീമുകളാണ് രഞ്ജി കിരീടത്തിനായി പോരാടിയത്.

പുതുതായി രഞ്ജി ട്രോഫിയിലെത്തുന്ന ഒൻപത് ടീമുകളിൽ ആറെണ്ണവും നോർത്ത് ഈസ്റ്റിൽ നിന്നുള്ളവയാണ്. മേഘാലയ, മണിപ്പൂർ, മിസോറാം, സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി, ബിഹാർ എന്നിവരാണ് അടുത്ത വർഷം മുതൽ രഞ്ജി ട്രോഫിക്കെത്തുന്ന പുതിയ ടീമുകൾ. ഇതിൽ ബിഹാർ രണ്ട് ദശകത്തിന് ശേഷമാണ് ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ കളിക്കാനൊരുങ്ങുന്നത്.

-Advertisement-

ഇത്രയധികം ടീമുകൾ കളിക്കാനുള്ളതിനാൽ ടൂർണമെന്റിന്റെ മത്സരക്രമം തയ്യാറാക്കുന്നത് ബിസിസിഐക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കും. ഒക്ടോബർ പകുതിയോടെയാണ് ഈ സീസൺ രഞ്ജി ട്രോഫി ആരംഭിക്കുക