SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തോൽ‍വിയറിയാതെ കുതിക്കുകയാണെങ്കിലും ചാമ്പ്യൻസ് ലീ​ഗിന്റെ ലിവർപൂളിന്റെ ഭാവി അപകടത്തിലാണ്. നിലവിലെ റണ്ണറപ്പുകളായ ചെമ്പട ഇക്കുറി പ്രീക്വാർട്ടറിലേക്ക് കടക്കുമോ എന്ന കാര്യം ഇന്ന് അറിയാം. നിലവിൽ ​ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ.

ഇന്ന് ഇറ്റാലിയൻ ക്ലബ് നാപ്പോളിക്കെതിരായ മത്സരമായിരിക്കും ലിവർപൂളിന്റെ വിധിയെഴുതുക. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് മത്സരം. ഈ മത്സരം ജയിച്ചാലെ ലിവർപൂളിന് മുന്നേറാനാകു. അതേസമയം റെഡ്സ്റ്റാർ ബെൽ​ഗ്രേഡിനെതിരായ പി.എസ്.ജിയുടെ മത്സരവും ലിവർപൂളിന്റെ സാധ്യതകളെ സ്വാധീനിക്കും.

ലീ​ഗിൽ ഒമ്പത് പോയിന്റുള്ള നാപ്പോളി നിലവിൽ ഒന്നാമതാണ്. സമനില മാത്രം മതി അവർക്ക് മുന്നേറാൻ. ഇറ്റലിയിൽ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം നാപ്പോളിക്കൊപ്പമായിരുന്നു. സമനില പോലും മുന്നോട്ടുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്നതിനാൽ റെഡ്സ്റ്റാറിനെതിരായ മത്സരം പി.എസ്.ജി വിജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതായിരിക്കും

​ഗ്രൂപ്പ് ബിയിൽ നിന്ന് ബാഴ്സയ്ക്ക് ഒപ്പം പ്രീക്വാർട്ടറിലേക്ക് യോ​ഗ്യത നേടുന്നതാരാണെന്നും ഇന്നേ അറിയാനാകു. ഏഴ് പോയിന്റുകൾ വീതമുള്ള ഇന്റർ മിലാനും ടോട്ടനത്തിനും ഇന്ന് മത്സരമുണ്ട്. ഇന്റർ മിലാന് പി.എസ്.വി ഏന്തോവനുമായാണ് മത്സരം. ടോട്ടനം ബാഴ്സയെ നേരിടും