SHARE

ഇന്ത്യയും ദക്ഷിണാഫ്രിക്ക യും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാംദിനം മഴ ഭീഷണിയാകുന്നു. കേപ് ടൗണിൽ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മൂന്നാം ദിനത്തെ കളി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച ഡ്രെയിനേജ് സൗകര്യമുള്ള ഗ്രൗണ്ടാണ് കേപ് ടൗണിലേത്. അത് കൊണ്ടു തന്നെ മഴ മാറുന്ന ഉടൻ കളി പുനരാരംഭിക്കാൻ കഴിയും.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 65/2 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. ആദ്യ ഇന്നിംഗ്സിൽ 77 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കിയ അവർക്ക് മത്സരത്തിൽ മൊത്തം 142 റൺസിന്റെ മുൻ തൂക്കമുണ്ട്.

ദക്ഷിണാഫ്രിക്ക അവരുടെ ആദ്യ ഇന്നിംഗ്സിൽ 286 റൺസ് നേടിയപ്പോൾ 209 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് സ്കോർ ചെയ്യാനായത്. ഒരു ഘട്ടത്തിൽ 92/7 എന്ന നിലയിൽ തകർന്ന സന്ദർശകരെ ഹാർദിക് പാണ്ട്യയും, ഭുവനേശ്വർ കുമാറും ചേർന്നായിരുന്നു വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.