SHARE

ബംഗ്ലാദേശിനെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ ഓസ്ട്രേലിയയെ നയിക്കുക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വേഡ്. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരക്കിടെ കാൽമുട്ടിന് പരിക്കേറ്റ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് ഈ പരമ്പരയിൽ കളിക്കാൻ കഴിയാത്തതിനാലാണ്‌ വേഡിനെത്തേടി നായക സ്ഥാനമെത്തിയത്. നേരത്തെ ഫിഞ്ചിന്റെ അഭാവത്തിൽ അലക്സ് കാരിയായിരുന്നു വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ നയിച്ചത്.

അതേ സമയം 2020 ൽ ഫിഞ്ചിന്റെ അഭാവത്തിൽ ഇന്ത്യക്കെതിരായ ടി20 മത്സരത്തിൽ ഓസ്ട്രേലിയയെ നയിച്ചിട്ടുള്ള താരമാണ് മാത്യു വേഡ്. കഴിഞ്ഞ വർഷമാണ് അലക്സ് കാരിയെ മറികടന്ന് ടി20 യിൽ ഓസ്ട്രേലിയയുടെ ഒന്നാം ചോയിസ് വിക്കറ്റ് കീപ്പറായും വേഡ് മാറിയത്. വേഡിന്റെ വരവോടെ ടി20 സ്ക്വാഡിലെ പ്രാധാന്യം കുറഞ്ഞ കാരി ബംഗ്ലാദേശിനെതിരെ ഇന്ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ കളിച്ചേക്കുമെങ്കിലും, ഡേവിഡ് വാർണറും, ഗ്ലെൻ മാക്സ്‌വെല്ലും മടങ്ങിയെത്തുന്നതോടെ ടീമിലെ ‌സ്ഥാനം താരത്തിന് നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

ബംഗ്ലാദേശ്-ഓസ്ട്രേലിയ ടി20 പരമ്പരയുടെ മത്സരക്രമം

ഓഗസ്റ്റ് 3 – ആദ്യ ടി20

ഓഗസ്റ്റ് 4 – രണ്ടാം ടി20

ഓഗസ്റ്റ് 6 – മൂന്നാം ടി20

ഓഗസ്റ്റ് 7 – നാലാം ടി20

ഓഗസ്റ്റ് 9 – അഞ്ചാം ടി20.