SHARE

ഇന്ത്യൻ ടെസ്റ്റ് ടീമിന് പുറമേ ഇന്ത്യൻ യുവ ഓപ്പണർ മയങ്ക് അഗർവാളും തന്റെ സ്വപ്ന ഫോമിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അഗർവാൾ ഇപ്പോളിതാ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ റെക്കോർഡുകളിലൊന്നിന് ഒപ്പമെത്തിയിരിക്കുകയാണ്.

നിലവിൽ 1000 ടെസ്റ്റ് റണ്ണുകളിലെത്താൻ 142 റൺസ് കൂടിയാണ് മയങ്ക് അഗർവാളിന് വേണ്ടത്. നാളെ കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ ആരംഭിക്കാനിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 142 റൺസ് നേടിയാൽ 13 ഇന്നിംഗ്സുകളിൽ 1000 ടെസ്റ്റ് റൺസുകൾ തികച്ച് ഡോൺ ബ്രാഡ്മാന്റെ നേട്ടത്തിനൊപ്പം അഗർവാൾ എത്തും. ബ്രാഡ്മാനും തന്റെ പതിമൂന്നാം ഇന്നിംഗ്സിലായിരുന്നു 1000 ടെസ്റ്റ് റൺസ് തികച്ചത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 142 റൺസ് നേടിയാൽ, 14 ഇന്നിംഗ്സുകളിൽ നിന്ന് 1000 ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരം വിനോദ് കാംബ്ലിയേയും മറികടക്കാൻ അഗർവാളിന് കഴിയും.

-Advertisement-

കഴിഞ്ഞ വർഷം മെൽബണിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു മയങ്ക് അഗർവാളിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റം മുതൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരം ഇത് വരെ കളിച്ച 8 ടെസ്റ്റ് മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ നിന്ന് നേടിയത് 858 റൺസ്. ബാറ്റിംഗ് ശരാശരിയാവട്ടെ 71.50. മൂന്ന് വീതം സെഞ്ചുറികളും അർധസെഞ്ചുറികളും ഇത്ര കുറവ് മത്സരങ്ങളിൽ നിന്ന് താരം നേടിക്കഴിഞ്ഞു.