SHARE

ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരം മായങ്ക് അ​ഗർവാൾ പത്താമത്. ആദ്യമായാണ് മായങ്ക് റാങ്ങിങ്ങിലെ ആദ്യ പത്തിൽ ഇടം നേടിയത്. ബം​ഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ഇരട്ടസെഞ്ച്വറി നേട്ടമാണ് മായങ്കിന് തുണയായത്.

മായങ്ക് പത്താം സ്ഥാനത്തെത്തിയതോടെ ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ പത്തിൽ നാല് ഇന്ത്യക്കാരായി. രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്ലി, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. കോഹ്ലി രണ്ടാം സ്ഥാനത്ത് തന്നെയാണെങ്കിലും റാങ്കിങ്ങിൽ ഒന്നാമതുള്ള ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു.

ഇപ്പോൾ ഒന്നാമതുള്ള സ്മിത്തിനേക്കാൾ മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് ഇന്ത്യൻ നായകൻ. ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ച്വറി നേട്ടത്തോടെയാണ് 25 പോയിന്റ് ഉണ്ടായിരുന്ന വ്യത്യാസം കോഹ്ലി മൂന്നാക്കി കുറച്ചത്.