SHARE

ലോകഫുട്ബോളിലെ ഏറ്റവും വിലയേറിയ യുവതാരമായി വീണ്ടും കെയിലിൻ എംബാപെ തിരഞ്ഞെടുക്കപ്പെട്ടു. പ്രൈംടൈം സ്പോർടും സോക്കറെക്സും ചേർന്ന് തയ്യാറാക്കിയ വിലയേറിയ യുവതാരങ്ങളുടെ ലിസ്റ്റിലാണ് എംബാപെ ഒന്നാമതെത്തിയത്.

കളിക്കാരന്റെ പ്രായം, താരമൂല്യം, ​ഗോൾ, കളിക്കുന്ന പൊസിഷൻ, നിലവിലെ കരാർ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയത്. ഇത് പ്രകാരം എംബാപെയുടെ മൂല്യം 261.6 ദശലക്ഷം യൂറോയാണ്. ഈ റാങ്കിങ്ങിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കളിക്കാരന്റ മൂല്യം 200 ദശലക്ഷം കടക്കുന്നത്. ഇം​ഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോയാണ് പട്ടികയിൽ രണ്ടാമത്. എംബാപെയേക്കാൾ ബഹൂദൂരം പിന്നിൽ 120 ദശലക്ഷം യൂറോയാണ് സാഞ്ചോയുടെ മൂല്യം.

അയാക്സിന്റെ നായകനും സൂപ്പർ താരവുമായ മത്യാസ് ഡി ലിറ്റാണ് പട്ടികയിൽ മൂന്നാമത്. 74 ദശലക്ഷം യൂറോയാണ് ഡി ലിറ്റിന് ഇട്ടിരിക്കുന്ന മൂല്യം. ബയേർ ലെവർക്യൂസന്റെ കൈ ഹാവർട്ട്സും ലിവർപൂളിന്റെ ട്രെന്റ് അലക്സാണ്ടർ അർനോൾഡ് എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ. ജാവോ ഫെലിക്സ്, വിനിഷ്യസ്, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവർ ആദ്യ പത്തിലുണ്ട്.