SHARE

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായാണ് ഫ്രഞ്ച് കൗമാരതാരം കെയ്ലിൻ എംബാപെ അറിയപ്പെടുന്നത്. എംബാപെയുടെ മുറിയിൽ നിറയെ റൊണാൾഡോയുടെ ചിത്രങ്ങൾ ഒട്ടിച്ചുവെച്ചിരുന്നതായി പലപ്പോഴും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പുതുവർഷത്തിലേക്ക് കടന്നപ്പോൾ എംബാപെ റൊണാൾഡോയെ മുറിയിൽ നിന്ന് പുറത്താക്കിക്കഴിഞ്ഞു

കഴിഞ്ഞ ദിവസം എംബാപെ ഇൻസ്റ്റ​ഗ്രോമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. എംബാപെയുടെ മുറിയിൽ നിന്നുള്ള ചിത്രമാണിത്. ചുവരിൽ നിറയെയുണ്ടായിരുന്നു റൊണാൾഡോയുടെ പോസ്റ്ററുകളും ചിത്രങ്ങളും ഒഴിവാക്കിയ എംബാപെ പകരം ടൈം മാ​ഗസിന്റെ കവർ ഫോട്ടോയടക്കമുള്ള സ്വന്തം ചിത്രങ്ങളാണ് ചുവരിൽ നിറച്ചിരിക്കുന്നത്.

എംബാപെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വർഷമാണ് 2018. ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയ എംബാപെ, ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.