SHARE

റഷ്യൻ ലോകകപ്പിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ താൻ കളിച്ചത് പുറം വേദനയും വെച്ച് കൊണ്ടാണെന്ന് ഫ്രെഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ഫ്രാൻസ് ഫുട്ബോൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് സെമി ഫൈനലിന് മുൻപ് പരിക്കേറ്റിരുന്ന കാര്യം എംബാപ്പെ വെളിപ്പെടുത്തിയത്.

“ബെൽജിയത്തിനെതിരായ സെമി ഫൈനലിന് മൂന്ന് ദിവസം മുൻപാണ് തന്നെ പുറം വേദന പിടികൂടിയത്. പക്ഷേ താൻ അത് വലുതാക്കിക്കാണിച്ചില്ല കാരണം തനിക്ക് പരിക്കുണ്ടെന്ന് എതിരാളികൾക്ക് മനസിലായാൽ അത് അവർക്ക് മാനസിക മുൻ തൂക്കം നൽകുമെന്ന് തനിക്കറിയാമായിരുന്നു. അത് കൊണ്ട് തന്നെ ടീമംഗങ്ങളും ടീം സ്റ്റാഫുകളും ഇക്കാര്യം രഹസ്യമാക്കി വെച്ചു. എംബാപ്പെ പറഞ്ഞു.

അതേ സമയം ഫ്രാൻസ് കിരീടം ചൂടിയ ഈ വർഷത്തെ ലോകകപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട കളികാരനാണ് എംബാപ്പെ. പെലെയ്ക്ക് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുന്ന താരമായും, ഫൈനലിൽ ഗോൾ നേടുന്ന ആദ്യ കൗമാര താരമായും എംബാപ്പെ മാറിയിരുന്നു.