SHARE

ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവതാരമെന്ന വിശേഷണത്തിന് അർഹനാണ് ഫ്രഞ്ചുകാരനായ കെയ്ലിൻ എംബാപെ. 20 വയസ് ആകുന്നതിന് മുമ്പ് തന്നെ ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ എംബാപെ ഇന്നലെ പുതിയൊരു കരിയർ നാഴികകല്ല് കൂടി പിന്നിട്ടു.

ഇന്നലെ അൻഡോറക്കെതിരായ യൂറോ യോ​ഗ്യതാ മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളിന് ഫ്രാൻസ് ജയിച്ചു. മത്സരത്തിൽ ഫ്രാൻസിന്റെ ആദ്യ ​ഗോൾ നേടിയത് എംബാപെയായിരുന്നു. ഈ ​ഗോൾ നേട്ടത്തോടെ സീനിയർ കരിയറിൽ നൂറ് ​ഗോൾ എന്ന നാഴികക്കല്ലാണ് എംബാപെ പിന്നിട്ടത്. അതും വെറും ഇരുപതാം വയസിൽ. വെറും 180 മത്സരങ്ങളിൽ നിന്നാണ് ക്ലബിനും രാജ്യത്തിനുമായി എംബാപെയുടെ നൂറ് ​ഗോൾ നേട്ടം

മൊണാക്കോ, പി.എസ്.ജി എന്നീ ക്ലബുകൾക്കായി എല്ലാ ടൂർണമെന്റുകളിൽ നിന്നും 87 ​ഗോളുകളാണ് എംബാപെ അടിച്ചത്. ഫ്രാൻസ് ദേശീയ ടീമിനായി 13 ​ഗോളുകളും നേടി. ഇതിൽ ലോകകപ്പിൽ ഫൈനലിലേതടക്കമുള്ള നാല് ​ഗോളുകളും ഉൾപ്പെടും