SHARE

ലോകഫുട്ബോൾ ഭാവിയിൽ ആര് അടക്കിഭരിക്കും എന്നതിന് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും നല്ല ഉത്തരം കെയ്ലിൻ എംബാപെ എന്നാണ്. ഫ്രാൻസ് ദേശീയ ടീമിനായി പി.എസ്.ജിയ്ക്കായും മിന്നുന്ന പ്രകടനമാണ് ഈ ഇരുപത്തിയൊന്നുകാരൻ നടത്തുന്നത്.

ഇന്നലെ ഡിജോണിനെതിരായ മത്സരത്തിൽ പി.എസ്.ജി തോറ്റപ്പോഴും എംബാപെ നടത്തിയ ഒരു കിടിലൻ സ്കിൽ ആരാധകഹൃദയം കീഴടക്കിക്കഴിഞ്ഞു. മത്സരത്തിനിടെ സൈഡ് ലൈനിന്റെ പുറത്തേത്തേക്ക് പോകേണ്ട പന്ത് അസാമാന്യ വേ​ഗതയിലെത്തി തെന്നിവീണ് പിടിച്ചുനിർത്തി തുടർന്ന് രണ്ട് എതിർതാരങ്ങളെ അസാമാന്യ പ്രകടനത്തിലൂടെ മറികടന്ന് മുന്നേറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അസാമാന്യ വേ​ഗതയും പന്തടക്കവും ട്രിക്കുകളുമൊക്കെയായി വെറും പത്ത് സെക്കൻഡിലാണ് ഈ മുന്നേറ്റം.

മത്സരത്തിൽ ഒരു ​ഗോളും എംബാപെ നേടിയിരുന്നു. എന്നാൽ മത്സരത്തിൽ പി.എസ്.ജി തോറ്റതോടെ എംബാപെയുടെ ​ഗോളും ഈ പ്രകടനവും ചർച്ച ചെയ്യപ്പെട്ടില്ല. എന്നാൽ പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എംബാപെയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകർ