SHARE

ദേവ്ധർ ട്രോഫിക്കിടെ കൈമുട്ടിന് പരിക്കേറ്റ കൗമാര ബാറ്റ്സ്മാൻ പ്രിഥ്വി‌ഷാ, ഈ വർഷത്തെ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ മുംബൈക്കായി കളിക്കില്ലെന്ന് റിപ്പോർട്ട്‌. ഇന്ന് പ്രഖ്യാപിച്ച മുംബൈയുടെ പതിനഞ്ചംഗ ടീമിൽ ഷായും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരം ആദ്യ മത്സരം കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ടീമുമായി അടുത്ത വൃത്തങ്ങൾ പറയുന്നു‌.

ദേവ്ധർ ട്രോഫിക്കിടെ കൈമുട്ടിൽ പന്ത് കൊണ്ടാണ് ഷായ്ക്ക് പരിക്കേറ്റത്. നേരത്തെ വെസ്റ്റിൻഡീസിനെതിരെ നടന്ന രണ്ടാം ടെസ്റ്റിനിടയിലും ഷായുടെ കൈമുട്ടിൽ പന്ത് കൊണ്ടിരുന്നു. റെയിൽ വേസിനെതിരെ അടുത്ത മാസം ഒന്നാം തീയതിയാണ്‌ സീസണിൽ മുംബൈയുടെ ആദ്യ രഞ്ജി മത്സരം.

അതേ സമയം ശ്രേയസ് അയ്യറാണ് സീസണിൽ മുംബൈ ടീമിനെ നയിക്കുന്നത്. പേസ് ബൗളർ ധവാൽ കുൽക്കർണിയാണ് ടീമിന്റെ ഉപനായകൻ. സൂര്യകുമാർ യാദവ്, ആദിത്യ താരെ, തുടങ്ങിയ സൂപ്പർ താരങ്ങളും ഇന്ന് പ്രഖ്യാപിച്ച 15 അംഗ മുംബൈ ടീമിലുണ്ട്.