SHARE

എംസിസി പാകിസ്ഥാനില്‍ പര്യടനം നടത്തും പര്യടനത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുമെന്നും എംസിസി അറിയിച്ചു. എംസിസി പ്രസിഡന്റും ശ്രീലങ്കന്‍ ഇതിഹാസവുമായ കുമാര്‍ സംഗക്കാരെയായിരിക്കും എംസിസി ടീമിനെ നയിക്കുക. അടുത്തമാസമാവും മത്സരങ്ങള്‍ നടക്കുക.

ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് എംസിസി. സംഗക്കാരെയെ കൂടാതെ കൗണ്ടി ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാവും എംസിസി ടീമില്‍ ഉണ്ടാവുക. പാകിസ്ഥാന്‍ ക്ലബ്ബുകളായ ലാഹോര്‍ ഖലാന്‍ഡറിനും മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനും എതിരെയാവും മത്സരങ്ങള്‍.

പാകിസ്ഥാനിലെ ആഭ്യന്തര ട്വന്റി-ട്വന്റി ചാമ്പ്യന്‍മാരായ നോര്‍ത്തേണ്‍സുമായും മത്സരങ്ങളുണ്ടാവും. എല്ലാ മത്സരങ്ങളും ട്വന്റി – ട്വന്റി ഫോര്‍മാറ്റിലാവും കളിക്കുക. എംസിസിയുടെ ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റാണ് സംഗക്കാര. പ്രസിഡന്റുതന്നെ ടീം നായകനാവുന്നു എന്ന പ്രത്യേകതയുമുണ്ട്്.