SHARE

ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബോളറാണ് ഗ്ലെൻ മക്ഗ്രാത്ത്. 563 ടെസ്റ്റ് വിക്കറ്റുകളും, 381 ഏകദിന വിക്കറ്റുകളും നേടിയിട്ടുള്ള താരം കളിച്ച് കൊണ്ടിരുന്ന സമയത്ത് ലോകമെമ്പാടുമുള്ള ബാറ്റ്സ്മാന്മാരുടെ മുഴുവൻ പേടിസ്വപ്നമായിരുന്നു. നിലവിൽ എം.ആർ.എഫ് പേസ് ഫൗണ്ടേഷൻ ഡയറക്ടറായ താരത്തിന് നിലവിലെ ഇന്ത്യൻ ബോളിംഗ് നിരയെക്കുറിച്ച് പറയുമ്പോൾ നൂറുനാവ്.

“എതിരാളികളുടെ 20 വിക്കറ്റുകളും വീഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ ടെസ്റ്റ് മത്സരങ്ങൾ ജയിക്കാൻ കഴിയില്ലെന്ന് പറയാറുണ്ട്. എന്നാൽ നിലവിലെ ഇന്ത്യൻ ബോളർമാർ അതിന് പ്രാപ്തിയുള്ളവരാണ്. അവർ ഏറെ മികവുള്ള താരങ്ങളാണ്. പ്രത്യേകിച്ചും ഭുവനേശ്വർ കുമാർ. അത് പോലെ തന്നെ മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പാണ്ട്യ എന്നിവരും സ്പിന്നർമാരും ഏറെ മികവ് കാട്ടുന്നു. ബോളർമാർക്ക് ഇപ്പോൾ ഇന്ത്യയിൽ ക്ഷാമമില്ല. അത് കൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റിന് ഇത് നല്ല കാലമാണ്.

ദക്ഷിണാഫ്രിക്കയിൻ ഇന്ത്യൻ ബോളർമാർ കാഴ്ച വെച്ച പ്രകടനത്തെ പ്രശംസിച്ച മക്ഗ്രാത്ത്, അവിടുത്തെ പോലെ തന്നെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും തിളങ്ങാൻ ഇന്ത്യൻ ബോളർമാർക്ക് കഴിയുമെന്നും പറയുന്നു.