SHARE

ക്രിക്കറ്റ് ഗ്രൗണ്ടില്‍ വീണ്ടും അപകടം. കളി പരിശീലിക്കുന്നതിനിടെ ചെവിയില്‍ പന്തു കൊണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഒഡീഷയിലെ ഗജ്ഞം ജില്ലയിലായിരുന്നു സംഭവം. ഇവിടെ എംകെസിജി മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെയാണ് അനിഷ്ട സംഭവം ഉണ്ടായത്.

എസ്.എല്‍.എന്‍ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിശ്വഭൂഷണ്‍ സാഹുവാണ്‌ മരിച്ചത്. ബാറ്റ് ചെയ്യവെ സാഹുവിന്റെ ചെവിക്ക് സമീപം പന്ത് കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

-Advertisement-

ഇദ്ദേഹം ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും പന്ത് കൊണ്ടയുടനെ ബോധരഹിതനായി വീഴുകയായിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന്‌ പോലീസ് പറഞ്ഞു. ക്രിക്കറ്റ് ബോള്‍ തലയില്‍ കൊണ്ടുണ്ടാകുന്ന മരണം ഇതാദ്യമല്ല.