SHARE

മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ അമേരിക്കയുടെ മേഗന്‍ റപിനോ സ്വന്തമാക്കി. ഫിഫ ദി ബെസ്റ്റിലും മേഗനായിരുന്നു മികച്ച വനിതാ താരം. കഴിഞ്ഞ വര്‍ഷമാണ് വനിതാ ബാലന്‍ ഡി ഓര്‍ ആരംഭിച്ചത്. അദ ഹെര്‍ഗബെര്‍ഗായിരുന്നു കഴിഞ്ഞ തവണ കിരീടം നേടിയത്.

അമേരിക്കയ്ക്കായി കഴിഞ്ഞ ലോകകപ്പിലുള്‍പ്പെട നടത്തിയ മികച്ച പ്രകടനാണ് റപിനോയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. അമേരിക്കയുടെ തന്നെ അലക്‌സ് മോര്‍ഗനേയും ഇംഗ്ലീഷ് താരം ലൂസി ബ്രോണ്‍സിനേയും പിന്നിലാക്കിയാണ് റപിനോയുടെ പുരസ്‌കാര നേട്ടം.

തന്റെ ക്ലബ്ബായ എഫ് സി റിഗിനു വേണ്ടിയും മികച്ച പ്രകടനങ്ങളായിരുന്നു കഴിഞ്ഞ സീസണില്‍ റപിനോ നടത്തിയത്. വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും റപിനോയ്ക്കായിരുന്നു. അമേരിക്കയുടെ കിരീട നേട്ടത്തില്‍ പകരം വയ്ക്കാനില്ലാത്ത പ്രകടനമായിരുന്നു ഇവര്‍ നടത്തിയത്.