SHARE

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധതാരം ബെഞ്ചമിൻ മെൻഡി ഫ്രാൻസ് ദേശീയ ടീമിൽ. അടുത്ത ആഴ്ച മോൾഡോവയ്ക്കും അൽബേനിയക്കുമെതിരായ യൂറോ യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലാണ് ലെഫ്റ്റ് ബാക്കായ മെൻഡിയെ ഉൾപ്പെടുത്തിയത്.

ഫ്രാൻസിന്റെ ലോകകപ്പ് വിജയസംഘത്തിലുണ്ടായിരുന്ന മെൻഡി ഒരു വർഷത്തിന് ശേഷമാണ് ദേശീയ ടീമിലെത്തുന്നത്. 2018 സെപ്റ്റംബറിൽ നെതർലൻഡ്സിനെതിരായ യൂവേഫ നേഷൻസ് ലീ​ഗ് മത്സരത്തിന് ശേഷം മെൻഡി ദേശീയ ടീമിലേക്ക് എത്തിയിട്ടില്ല. ഏറെ നാളായി പരുക്കുമായുള്ള പോരാട്ടത്തിലായിരുന്നു ഈ ഫ്രഞ്ച് താരം.

മെൻഡിക്ക് പുറമെ മധ്യനിരതാരങ്ങളായ നബീൽ ഫെക്കീർ, എൻ​ഗോളോ കാന്റെ എന്നിവരും ദേശീയ ടീമിലേക്ക് തിരിച്ചെത്തി. അതേസമയം പരുക്കിന്റെ പിടിയിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോ​ഗ്ബ, ബാഴ്സലോണ താരം സാമുവൽ ഉംറ്റിറ്റി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയില്ല.