SHARE

സൂപ്പർ താരം നെയ്മറെ തിരികെയെത്തിക്കാൻ ഇക്കുറി ബാഴ്സലോണ കുറേ ശ്രമിച്ചതാണ്. എന്നാൽ അവസാന നിമിഷം ഇക്കുറിയും ശ്രമങ്ങൾ പരാജയപ്പെട്ടു. മുൻകാലങ്ങളിലേതിൽ നിന്ന് വ്യത്യസ്താമായി, ഇക്കുറി നെയ്മറെ തിരികെയെത്തിക്കാൻ മെസി തന്നെ ബാഴ്സയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെയാണ് ചർച്ചകൾ വലിയ ശ്രദ്ധപിടിച്ചുപറ്റിയത്.

എന്നാൽ നെയ്മറെ തിരികെയത്തിക്കണമെന്ന് താൻ ക്ലബിനോട് ആവശ്യപ്പെട്ടില്ലെന്നും, നെയ്മർ തിരികെയെത്തുന്നത് ടീമിന് ​ഗുണം ചെയ്യുമെന്ന് അഭിപ്രായം പറയുക മാത്രമാണ് ചെയ്തതന്നെണ് മെസി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്.

മെസിയുടെ വാക്കുകളിൽ, നെയ്മർ ടീമിലേക്ക് തിരിച്ചെത്തുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്, എന്നാൽ നെയ്മറെ ടീമിലേക്ക് തിരികെയെത്തിക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല, ഇക്കാര്യത്തെക്കുറിച്ച് എന്റെ അഭിപ്രായം വ്യക്തമാക്കി, അതേസമയം തന്നെ നെയ്മറെ തിരികെയത്തിക്കുന്നത് സാധ്യമായതെല്ലാം ബാഴ്സ ചെയ്തോ എന്ന കാര്യം എനിക്കറിയില്ല.