SHARE

സൂപ്പർ താരങ്ങളായ ലയണൽ മെസിയുടേയും ലൂയിസ് സുവാരസിന്റേയും ബാഴ്സ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കും. ശനിയാഴ്ച രാത്രി വലൻസിയക്കെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കില്ലെന്നാണ് സൂചനകൾ.

സീസൺ തുടങ്ങുംമുമ്പ് കാൽവണ്ണയേക്കേറ്റ പരിക്കാണ് മെസിയെ പുറത്തിരിത്തിയത്. ലാ ലി​ഗയിൽ ഇക്കുറി അത്ലെറ്റിക്ക് ബിൽബാവോയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിനിടെയാണ് സുവാരസിന്റെ കാലിനും പരിക്കേറ്റത്. പരിക്കിൽ നിന്ന് മോചിതകരാകാനുള്ള ശ്രമങ്ങളിലായിരുന്നു ഇരുവരും. എന്നാൽ ഇപ്പോഴും ഇരുവരും ടീമിനൊപ്പം ചേരാതെ വ്യക്തി​ഗത പരിശീലനത്തിൽ തന്നെയാണ്.

വലൻസിയക്കെതിരായ മത്സരത്തിൽ ഇരുവരും കളിക്കളത്തിലേക്ക് തിരിച്ചെത്തുെമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാലിപ്പോഴും ശരീരികക്ഷമത പൂർണമായും ഇവർ വീണ്ടെടുത്തിട്ടില്ലെന്നാണ് സൂചന. ഇതോടെ വരും ദിവസങ്ങളിലെ പരിശീലന സെഷനുകൾ പരി​ഗണിച്ചേ സൂപ്പർ‍ താരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു