SHARE

കഴിഞ്ഞദിവസം സൂപ്പര്‍ താരം ലയണല്‍ മെസിയും ഫ്രാന്‍സിന്റെ ഇതിഹാസതാരവും മുന്‍ റയല്‍ മാഡ്രിഡ് കോച്ചുമായ സിനദിന്‍ സിദാനും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഫുട്‌ബോള്‍ ലോകത്തിന് കൗതുകവും ആകാംക്ഷയും ജനിപ്പിച്ച കൂടിക്കാഴ്ച്ചയ്ക്ക് പക്ഷേ ആരാധകര്‍ പ്രതീക്ഷിച്ച കാരണങ്ങളൊന്നുമില്ലായിരുന്നു.

ഇരുവരും നേരില്‍ കണ്ടത് പുതിയൊരു ബിസിനസ് സംരംഭത്തിന്റെ കാര്യങ്ങള്‍ക്കായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ മിന്നും താരങ്ങളുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഒട്രോ എന്ന ഡിജിറ്റല്‍ കമ്പനിക്കു വേണ്ടിയാണ് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചത്. കളിക്കാരുടെ അഭിമുഖങ്ങള്‍, ഫുട്‌ബോള്‍ വീഡിയോസ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കമ്പനിയാണ് ഒട്രോ. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മെസിക്കും സിദാനും പുറമെ നെയ്മര്‍, ഡേവിഡ് ബെക്കാം ലൂയിസ് സുവാരസ് തുടങ്ങിയവരും ഈ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്നുണ്ട്. ഒട്രോയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ സൂപ്പര്‍ താരങ്ങളെല്ലാം നില്ക്കുന്ന ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ് വിട്ടശേഷം കോച്ചിംഗ് രംഗവുമായി അകന്നു നില്ക്കുന്ന സിദാന്‍ ഉടനെ തിരിച്ചെത്തുമെന്ന് കഴിഞ്ഞദിവസം അദേഹത്തിന്റെ മകന്‍ വ്യക്തമാക്കിയിരുന്നു.

 

View this post on Instagram

 

Welcome to OTRO #OTROisHere (link in bio)

A post shared by OTRO (@otro) on