SHARE

ബെറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരേ ഗോള്‍രഹിത സമനില നേടി ജര്‍മനി വിടേണ്ടി വന്നെങ്കിലും ബാഴ്‌സലോണ പരിശീലകന്‍ ഏര്‍ണെസ്റ്റോ വാല്‍വെര്‍ഡെ സംതൃപ്തനാണ്. പ്രത്യേകിച്ച് പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ലയണല്‍ മെസിയുടെ കാര്യത്തില്‍. പകരക്കാരന്റെ റോളിലാണ് മെസി ഇറങ്ങിയത്. ഈ സീസണില്‍ മെസിയുടെ ആദ്യ മത്സരമായിരുന്നു ഇത്.

അയാള്‍ ഒരു പ്രീസീസണ്‍ പോലുമില്ലാതെയാണ് കളത്തിലിറങ്ങിയത്. തന്റെ റോള്‍ മെസി ഭംഗിയായി നിര്‍വഹിച്ചു. നല്ല വേഗവും കൃത്യതയും മെസിയില്‍ കണ്ടു. വരുംമത്സരങ്ങളില്‍ ബാഴ്‌സയ്ക്കിത് ഗുണംചെയ്യും- കോച്ച് മത്സരശേഷം പറഞ്ഞു. മാര്‍ക്കോ റിയൂസിന്റെ പെനാല്‍റ്റി നഷ്ടമായതാണ് മത്സരത്തില്‍ ബാഴ്‌സയ്ക്ക് രക്ഷയായത്.

ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. ഇന്റര്‍മിലാനെ ഞെട്ടിച്ച സമനില നേടിയ സ്ലാവിയ പ്രാഗാണ് ഒന്നാംസ്ഥാനത്ത്. ഇന്റര്‍ മിലാന്‍ രണ്ടാമതുമാണ്.