SHARE
file image

ലോകത്തേറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരുടേയും പരിശീലകരുടേയും പട്ടിക ഫ്രാൻസ് ഫുട്ബോൾ പുറത്തുവിട്ടു. അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിയാണ് ഇക്കാര്യത്തിൽ ഒന്നാമത്. പരിശീലകരുടെ പട്ടികയിൽ അത്ലെറ്റിക്കോ മഡ്രിഡിന്റെ ഡീ​ഗോ സിമിയോണിയാണ് മുന്നിൽ.

വേതനം, ബോണസ്, പരസ്യവരുമാനം എന്നിവ ഉൾപ്പെടുത്തിയാണ് പ്രതിഫലക്കണക്ക് നിശ്ചയിക്കുന്നത്. ഇത് പ്രകാരം ഈ സീസണിൽ 130 ദശലക്ഷത്തോളം യൂറോ മെസി കൈപ്പറ്റുമെന്നാണ് ഫ്രാൻസ് ഫുട്ബോൾ പറയുന്നത്. മെസിയുടെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കാര്യത്തിൽ തൊട്ടുപിന്നിലുണ്ട്. 118 ദശലക്ഷം യൂറോ സീസണിൽ റൊണാൾഡോ കൈപ്പറ്റും. 95 ദശലക്ഷം യൂറോ പ്രതിഫലവുമായി നെയ്മറാണ് മൂന്നാം സ്ഥാനത്ത്.

പരിശീലകരിലേക്ക് വരുമ്പോൾ 40 ദശലക്ഷം യൂറോയാണ് ഈ സീസണിൽ സിമിയോണി കൈപ്പറ്റുക. ഇന്റർ മിലാന്റെ അന്റോണിയോ കോണ്ടെ രണ്ടാമതുണ്ട്. 30 ദശലക്ഷം യൂറോയാണ് കോണ്ടെയ്ക്ക് കിട്ടുന്നത്. 27.5 ദശലക്ഷം യൂറോയുമായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ​ഗ്വാർഡിയോള മൂന്നാമതുണ്ട്.