ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്തായാലും പി എസ് ജി വിടും എന്നുറപ്പിച്ച താരം ഇനിയെവിടേയ്ക്ക് എന്നതാണ് ചോദ്യം. ബാഴ്സയും റയലും നെയ്മര്‍ക്കായി വലയെറിഞ്ഞു കഴിഞ്ഞു. എന്നാല്‍ 222 മില്ല്യണ്‍ യൂറോ എന്ന വിലയില്‍ നിന്നും കടുകിട മാറാന്‍ പിഎസ്ജി തയ്യാറല്ല താനും ഒരു വശത്ത് ചര്‍ച്ചകളും നടക്കുന്നു.
അര്‍ജന്റീനിയന്‍ ആരാധകരുടെ ആവേശമാണ് മെസ്സി. എന്നാല്‍ ബ്രസീല്‍ ഫാന്‍സിന് എല്ലാമെല്ലാമാണ് നെയ്മര്‍. അതു കൊണ്ട് തന്നെ ഇരു ടീമുകളുടേയും ഫാന്സുകള് തമ്മിലുള്ള പോരാട്ടത്തിലെ നായകന്മാര് ഇവരാണ്. എന്നാല്‍ നെയ്മറുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇരു കൂട്ടര്‍ക്കും ആവേശം ചൊരിയുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ബാഴ്സലോണയുടെ സൂപ്പര്‍ താരം മെസ്സി ഇപ്പോള്‍ നെയ്മറെ ബാഴ്സയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. മെസ്സി നെയ്മറെ നേരിട്ട് ബന്ധപ്പെട്ടാണ് ക്ഷണിച്ചിരിക്കുന്നതെന്നാണ് വിവരം. റയലിലേയ്ക്ക് പോകേണ്ടതില്ല. ബാഴ്സയിലേയ്ക്ക് തന്നെ വരൂ നമുക്കൊരുമിച്ച് കളിക്കാം എന്നു മെസ്സി നെയ്മറോട് സൂചിപ്പിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ബാഴ്്സലോണയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.