SHARE

റഷ്യൻ ലോകകപ്പിലെ അർജന്റീനയുടെ നിരാശാജനകമായ പ്രകടനത്തിൽ സൂപ്പർ താരം ലയണൽ മെസി അസ്വസ്ഥനാണെന്ന് ടീമിന്റെ മധ്യനിരതാരമായ ഹവിയർ മഷറാനോ. മെസി ഒരു സാധാരണ മനുഷ്യൻ തന്നെയാണെന്നും, എല്ലാവർക്കുമുള്ളത് പോലുള്ള വികാരങ്ങൾ അദ്ദേഹത്തിനുമുണ്ടെന്നും പറഞ്ഞ മഷറാനോ, മെസി അത് പ്രകടിപ്പിക്കാറില്ലെന്നും കൂട്ടിച്ചേർത്തു.

“ലോകകപ്പിലെ പ്രകടനം മെസിയെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. പുറമേ ശാന്തനാണെങ്കിലും മെസിയുടെ ഉള്ളിന്റെയുള്ളിൽ വലിയ സമ്മർദ്ദമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങളിൽ കണ്ട മെസിയെയായിരിക്കില്ല അവസാന മത്സരത്തിൽ നാം കാണുക. അദ്ദേഹം അതിനുള്ള ശ്രമത്തിലാണ്”. മഷറാനോ പറയുന്നു.

-Advertisement-

അതേ സമയം ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തണമെങ്കിൽ തങ്ങളുടെ അവസാന മത്സരത്തിൽ നൈജീരിയയെ പരാജയപ്പെടുത്തുക മാത്രമല്ല, മറിച്ച് ഐസ്ലൻഡ്-ക്രൊയേഷ്യ മത്സരത്തിന്റെ ഫലവും അനുകൂലമാകേണ്ടതുണ്ട്. നാളെയാണ് ഈ രണ്ട് മത്സരങ്ങളും നടക്കുന്നത്.