SHARE

ബാഴ്സലോണയുടെ സമീപകാല ‌പ്രകടനങ്ങളെ വിമർശിച്ച് രംഗത്തു വന്ന മെസിയെ അനുകൂലിച്ച് പരിശീലക‌ൻ സെറ്റിയൻ. മെസി ചൂണ്ടിക്കാട്ടിയത് പോലെ‌ ബാഴ്സലോണയുടെ പ്രകടനം മെച്ചപ്പെടാനുണ്ടെന്നും അലാവസിനെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ സെറ്റിയൻ ചൂണ്ടിക്കാട്ടി.

നേരത്തെ ഒസാസൂനയ്ക്കെതിരായ മത്സരത്തിൽ ബാഴ്സലോണ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ടീമിന്റെ പ്രകടനത്തെ വിമർശിച്ച് ലയണൽ മെസി രംഗത്തെത്തിയത്. ബാഴ്സയുടെ പ്രകടനം മെച്ചപ്പെടാനുണ്ടെന്നും ഇങ്ങനെയാണ് കളിക്കുന്നതെങ്കിൽ നാപ്പോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ടീം പരാജയപ്പെടുമെന്നുമായിരുന്നു മെസി പറഞ്ഞത്. അലാവസിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന അവസാന ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ തങ്ങൾ ഒത്തിരി മാറാനുണ്ടെന്ന് അഭിപ്രായപ്പെട്ട സെറ്റിയൻ, അല്ലെങ്കിൽ നാപ്പോളിക്കെതിരെ ടീം പരാജയപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.

-Advertisement-

“ഇത് പോലെ കളിച്ചാൽ ചാമ്പ്യൻസ് ലീഗിന് വേണ്ടി പോരാടാൻ ബാഴ്സലോണയ്ക്ക് കഴിയില്ലെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിനെന്നല്ല‌ ഇങ്ങനെയാണെങ്കിൽ ലീഗ് കിരീടത്തിന് വേണ്ടി‌ പോലും പോരാടാൻ കഴിയില്ല.ഞങ്ങൾ സ്വയം മെച്ചപ്പെടേണ്ടതുണ്ട്. സ്വയം വിമർശനം നടത്തേണ്ടതുണ്ട്.” സെറ്റിയൻ പറഞ്ഞു നിർത്തി.