SHARE

ലോകകപ്പിൽ എല്ലാവരും ഏറ്റവും ആകാംഷയോടെ, ശ്രദ്ധയോടെ കാത്തിരിക്കുന്നത് അർജന്റൈൻ നായകൻ ലയണൽ മെസിയുടെ പ്രകടനം കാണാനണ്. എന്നാൽ മെസിയുടെ കണ്ണിൽ ലോകകപ്പിൽ ശ്രദ്ധേയരാകുന്നത് മറ്റ് പലരുമാണ്. ലോകകപ്പിൽ ശ്രദ്ധിക്കേണ്ട എട്ട് കളിക്കാരെ വെളിപ്പെടുത്തിയിരിക്കുകയാണ് മെസി ഇപ്പോൾ.

ബ്രസീൽ, സ്പെയിൻ, ബെൽജിയം, ഫ്രാൻസ് എന്നീ ടീമുകളിൽ നിന്ന് രണ്ട് താരങ്ങളെ വീതമാണ് മെസി തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രസീലിൽ നെയ്മറും ഫിലിപ്പ് കുട്ടിന്യോയുമാണ് ശ്രദ്ധാകേന്ദ്രങ്ങൾ. ഇരുവരും ബാഴ്സലോണയിൽ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. സ്പെയിനിൽ ശ്രദ്ധേയരാകൻ സാധ്യതയുള്ളത്, ബാഴ്സയിലെ സഹതാരമായിരുന്ന ആന്ദ്രേ ഇനിയേസ്റ്റയും ഡേവിഡ സിൽവയുമാണെന്ന് മെസി പറയുന്നു. കെവിൻ ഡി ബ്രുയൻ, ഈഡൻ ഹസാർഡ് എന്നിവരാകും ബെൽജിയത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ. അന്റോയിൻ ​ഗ്രീസ്മെൻ, കെയിലൻ എംബാപെ എന്നിവരായിരിക്കും ഫ്രാൻസിന്റെ വിധി നിർണയിക്കുക, മുണ്ടോ ഡിപോർട്ടിവോയ്ക്ക് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.

അതേസമയം കളിക്കളത്തിൽ തന്റെ ഏറ്റവും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസിയുടെ പട്ടികയിൽ ഇടം പിടിച്ചില്ല. കഴിഞ്ഞ തവണ അർജന്റീനയെ തകർത്ത ജർമനിയിൽ നിന്നും മെസി ആരേയും ഉൾപ്പെടുത്തിയില്ല. ജർമനിക്ക് അങ്ങനെ ശ്രദ്ധിക്കേണ്ട കളിക്കാരനില്ല, എന്നാൽ അവർ ഉറച്ച ടീമാണെന്നാണ് മെസിയുടെ അഭിപ്രായം,