SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണോ ലയണൽ മെസിയെയാണോ ഇഷ്ടമെന്ന ചോദ്യം നേരിടാത്ത ഫുട്ബോൾ സെലിബ്രിറ്റികൾ കുറവാണ്. ഫുട്ബോളിന് പുറമെ ക്രിക്കറ്റിലേയും ടെന്നീസിലേയുമൊക്കെ വിഖ്യാത താരങ്ങൾ ഈ ചോദ്യം നേരിട്ടിട്ടുണ്ട്.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസാനാണ് ഈ ചോദ്യം നേരിട്ടവരിൽ ഏറ്റവും ഒടുവിലത്തെയാണ്. ബിസിസിഐയുടെ ട്വിറ്റർ ഹാൻഡിലിലുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് സഞ്ജു ഈ ചോദ്യം നേരിട്ടത്. ഇരുതാരങ്ങളേയും ഇഷ്ടമാണെങ്കിലും ഒരു പൊടിക്ക് ഇഷ്ടം കൂടുതൽ മെസിയോടുണ്ടെന്നാണ് സഞ്ജു പ്രതികരിച്ചത്.

ഏകദിന പരമ്പരയ്ക്കായി സിംബാവെയിലാണിപ്പോൾ സഞ്ജുവുള്ളത്. ഇന്ന് നടന്ന ആദ്യ ഏകദിനത്തിൽ സഞ്ജു കളിച്ചിരുന്നു. ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ച മത്സരത്തിൽ സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. എന്നാൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു.