SHARE

ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിക്ക് സീസണിലെ ആദ്യ എല്‍ക്ലാസിക്കോ നഷ്ടമാകും. സെവിയ്യയ്‌ക്കെതിരേ ബാഴ്‌സലോണ 4-2ന് ജയിച്ച മത്സരത്തിലായിരുന്നു മെസി പരിക്കേറ്റ് കളംവിട്ടത്. പരിക്കേറ്റ് നിലത്തു വീഴും മുമ്പ് ഒരു ഗോള്‍ നേടാനും ഒരെണ്ണത്തിന് അസിസ്റ്റ് നല്കാനും താരത്തിനായി. മൂന്നാഴ്ച്ച വിശ്രമം വേണ്ടിവരുമെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചത്.

ഇന്റര്‍മിലാനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരം അടുത്ത ഞായറാഴ്ച്ച നടക്കുന്ന റയല്‍ മാഡ്രിഡിനെതിരായ എല്‍ക്ലാസിക്കോ എന്നിവയാകും മെസിക്ക് നഷ്ടമാകുന്ന പ്രധാന മത്സരങ്ങള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതോടെ നിറംമങ്ങിയ ക്ലാസിക്കോയ്ക്ക് മെസിയുടെ അഭാവം മറ്റൊരു കനത്ത തിരിച്ചടിയാകും. ഫിലിപ്പേ കുട്ടീഞ്ഞോ (2), മെസി (12), ലൂയിസ് സുവാരസ് (63), ഇവാന്‍ റാക്കിട്ടിച്ച് (88) എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്.