SHARE

ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലെയണല്‍ മെസ്സി ഇനിയും ഏറെ നാള്‍ കളിക്കളത്തില്‍ ഉണ്ടാവുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്ന് സഹതാരം സുവാരസ്. ബാലന്‍ ഡി ഓര്‍ അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷമുള്ള മെസ്സിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ വിരമിക്കല്‍ സമയം അടുത്തു വരികയാണെന്ന് അറിയാമെന്നായിരുന്നു വേദിയില്‍ മെസ്സി പറഞ്ഞത്. എന്നാല്‍ ഈ വാക്കുകള്‍ കാര്യമായി എടുക്കേണ്ടതില്ലെന്നും ഇനിയും ചരിത്രങ്ങള്‍ രചിക്കാന്‍ മെസ്സി കളിക്കളത്തില്‍ ഉണ്ടാവുമെന്നുമായിരുന്നു സുവാരസിന്റെ പ്രതികരണം

തന്റെ സുഹൃത്തും സഹതാരവുമായ മെസ്സി ആറാം തവണയും ബാലന്‍ ഡി ഓര്‍ നേടിയതില്‍ ഏറെ അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു. ഒരു സ്‌പോര്‍സ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുവാരസിന്റെ പ്രതികരണം.