SHARE

ബാഴ്സലോണക്കായി അറൂനൂറിലേറെ ​ഗോളുകൾ നേടിയിട്ടുണ്ട് ലയണൽ മെസി. ഇതിൽ ​ഗറ്റാഫെക്കെതിരെ നേടിയ മറഡോണ സ്റ്റൈൽ ​ഗോളും, അത്ലെറ്റിക്ക് ബിൽബാവോയ്ക്കെതിരെ നേടിയ മാജിക്ക് ​ഗോളും എൽ ക്ലാസിക്കോകളിൽ റയൽ മഡ്രിഡിനെതിരെ നേടിയ ഒരുപിടി സൂപ്പർ ​ഗോളുകളും ഒട്ടേറെ ഫ്രീക്കിക്ക് ​ഗോളുകളും ആർക്കും തന്നെ മറക്കാനാവില്ല.

എന്നാൽ ഇത്രയധികം ​ഗോളുകളിൽ തനിക്കേറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന് മെസി വെളിപ്പെടുത്തുകയാണ്. 2009 ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ ഹെഡർ ​ഗോളാണ് ഏറ്റവും പ്രീയപ്പെട്ടതെന്നാണ് മെസി പറയുന്നത്. അപൂർവമായി മാത്രം തലകൊണ്ട് ​ഗോളടിക്കുന്ന മെസിയുടെ ഏറ്റവും മികച്ച ഹെഡർ ​ഗോളായാണ് ഇത് പരി​ഗണിക്കപ്പെടുന്നത്.

തന്റെ പ്രിയപ്പെട്ട ​ഗോൾ ആകർഷകം എന്നതിലുപരി പ്രധാനപ്പെട്ടതാണെന്നാണ് മെസി ഇതേക്കുറിച്ച് പറഞ്ഞു. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ 70-ാം മിനിറ്റിലായിരുന്നു മെസിയുടെ ​ഗോൾ.