SHARE

ആറാം തവണയും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടി ഫുട്‌ബോളിലെ ആറാം തമ്പുരാനായി മാറിയ ലെയണല്‍ മെസ്സി തന്റെ നേട്ടങ്ങള്‍ തന്റേതു മാത്രമല്ല എന്നാണ് പറയുന്നത്. തന്റെ നേട്ടങ്ങളില്‍ ടീമിനുള്ള പങ്ക് വളരെ വലുതാണെന്ന് മെസ്സി പറഞ്ഞു. മറ്റു താരങ്ങളുടെ മികവ് കൂടിയാണ് തന്നെ ഇത്തരം നേട്ടങ്ങളിലെത്തിക്കുന്നതെന്നും മെസ്സി പറഞ്ഞു.

താന്‍ ഒരു പാട് സ്വപ്‌നങ്ങള്‍ കാണുന്ന ആളാണെന്നും ഈ പുരസ്‌കാരങ്ങളൊക്കെ തന്റെ സ്വപ്‌നങ്ങളായിരുന്നുവെന്നും ഇനിയും പുതിയ നേട്ടങ്ങളാണ് തന്റെ സ്വപ്‌നങ്ങളിലുള്ളതെന്നും മെസ്സി പറഞ്ഞു. ഇനിയും കുറച്ച് വര്‍ഷങ്ങള്‍ ഇതു പോല തന്നെ തുടരണം നേട്ടങ്ങളുണ്ടാക്കണം മെസ്സി തുടര്‍ന്നു.

വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട ആവശ്യമില്ലെന്നും തന്റെ ആരോഗ്യമായിരിക്കും വിരമിക്കല്‍ കാര്യത്തില്‍ തീരുമാനമെടുക്കുന്ന പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര നേട്ടത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.