SHARE

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ബൂട്ടഴിക്കുന്നതോടെ ഫുട്ബോളിലെ റൈവൽറി പുതിയ തലത്തിലേക്ക് മാറും. ഇപ്പോൾ തന്നെ ഭാവിയിലെ സൂപ്പർതാരങ്ങളാകുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരുപിടി താരങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മെസിക്ക് വ്യക്തമായ ധാരണയുണ്ട്. പതിനഞ്ച് താരങ്ങളെയാണ് ഫുട്ബോളിന്റെ ഭാവി താരങ്ങളായി മെസി വിശേഷിപ്പിക്കുന്നത്. ചാമ്പ്യൻസ് ലീ​ഗ് കാർഡുകൾ തയ്യാറാക്കുന്നതിനായാണ് മെസി താൻ തിരഞ്ഞെടുത്ത താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ലിവർപൂളിന്റെ ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, ചെൽസിയുടെ ക്രിസ്റ്റ്യൻ പുലിസിച്ച്, മേസൺ മൗണ്ട്,മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡൻ, ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജേഡൻ സാഞ്ചോ, റയൽ മഡ്രിഡിന്റെ ലൂക്കാ ജോവിച്ച്, എഡർ മിലിറ്റാവോ, ബയേർ ലെവർക്യൂസന്റെ കായ് ഹാവർട്സ്, ബാഴ്സയുടെ തന്നെ ഒസ്മൻ ഡെംബേലെ, ഫ്രാങ്കി ഡി ജോങ്, അത്ലെറ്റിക്കോ മഡ്രിഡിന്റെ ജാവോ ഫെലിക്സ്, ബയേൺ മ്യൂണിച്ചിന്റെ ജോഷ്വാ കിമ്മിച്ച്, ബെഞ്ചമിൻ പവാർഡ്, പി.എസ്.ജിയുടെ കെയ്ലിൻ എംബാപെ, ഒളിംപിക് ലിയോണിന്റെ ഹൊസ്സേ ഓവർ എന്നിവരാണ് മെസി തിരഞ്ഞെടുത്ത താരങ്ങൾ.

ഇതിൽ തന്നെ ഭൂരിപക്ഷം പേരുകളും പ്രതീക്ഷിക്കപ്പെട്ടത് തന്നെയാണ്. എന്നാൽ ലിയോൺ താരം ഹൊസ്സേം ഇടം പിടിച്ചത് അപ്രതീക്ഷിതമായി. അതേസമയം തന്നെ മറ്റൊരു ഡോർട്ട്മുണ്ട് താരം എർലിങ് ഹലാൻഡിന്റേയും ഇന്റർ മിലാന്റെ ലോത്താരോ മാർട്ടിനെസിന്റേയും പേര് മെസി ഉൾപ്പെടുത്താതത് അത്ഭുതമായി