SHARE

സൂപ്പർതാരം ലൂയിസ് സുവാരസിന്റെ ബാഴ്സലോണയിൽ നിന്നുള്ള വിടവാങ്ങലിന് പിന്നാല ക്ലബിനെതിരെ തുറന്നടിച്ച് ലയണൽ മെസി. സുവാരസിന് യാത്രയയപ്പ് നൽകിയുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റിലാണ് ഉറ്റചങ്ങാതിയായ മെസി ക്ലബിനെതിരെ ശക്തമായി പ്രതിഷേധിച്ചിരിക്കുന്നത്. അത്ലെറ്റിക്കോ മഡ്രിഡിലേക്കാണ് സുവാരസ് കൂടുമാറുന്നത്.

സുവാരസിനെ മറ്റൊരു ജേഴ്സിയിൽ കാണുന്നതും, കളിക്കളത്തിൽ നേർക്കുനേർ വരുന്നതും ചിന്തിക്കാൻ പോലുമാകില്ല, ബാഴ്സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് സുവാരസ്, ക്ലബിനായും വ്യക്തപരമായും അത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയ താരം, അതിനനുസരിച്ചുള്ള ഒരു യാത്രയയപ്പായിരുന്നു സുവാരസ് അർഹിച്ചിരുന്നത്, ഇതുപോലെയൊരു പറത്താക്കൽ സുവാരസ് അർഹിച്ചിരുന്നില്ല,പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ലബിന്റ ഭാ​ഗത്ത് നിന്നുള്ള ഈ നടപടി എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല എന്നതാണ് സത്യം, മെസി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

2014-ലാണ് സുവാരസ് ബാഴ്സയിലെത്തുന്നത്. അന്ന് മുതൽ തന്നെ അടുത്ത കൂട്ടുകാരാണ് സുവാരസും മെസിയും. ഈ വ്യക്തബന്ധം ഇരുവരുടേയും കുടുംബങ്ങളിലേക്ക് നീണ്ടു. ഇരുതാരങ്ങളും കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നത് ഒന്നിച്ചാണ്.