SHARE

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഈ സീസണിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ താരങ്ങളുടെ പട്ടികയിൽ ലയണൽ മെസി ഒന്നാമത്. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരമായ മെസി പത്ത് തവണയാണ് കളിയിലെ താരമായത്. ഇം​ഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ,ജർമനി,ഇറ്റലി എന്നീ ലീ​ഗുകളിൽ പരി​ശോധിച്ച് ഒരു ഫുട്ബോൾ വെബ്സൈറ്റാണ് ഈ പട്ടിക തയ്യാറാക്കിയത്.

കളിച്ച മത്സരങ്ങളിൽ നിന്ന് പത്ത് തവണ മാൻ ഓഫ് ദ മാച്ചായാണ് മെസി ഈ കണക്കിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ നെയ്മറാണ് രണ്ടാം സ്ഥാനത്ത്. കളിച്ച 14 ലീ​ഗ് മത്സരങ്ങളിൽ നിന്ന് എട്ട് തവണ ബ്രസീലിയൻ താരം മാൻ ഓഫ് ദ മാച്ചായി. മൂന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും എട്ട് തവണ കളിയിലെ താരമായി. 20 ലീ​ഗ് മത്സരങ്ങളിൽ നിന്നാണിത്.

ഡിപോർട്ടീവോ അലാവസിന്റെ ജൊസേലു, റെഡ്ബുൾ ലെയ്പ്സി​ഗിന്റെ ടിമോ വെർണർ, ലാസിയോയുടെ സിറോ ഇമ്മൊബീൽ എന്നിവരും എട്ട് തവണ വീതം കളിയിലെ താരമായി. ബുന്ദസ്ലി​ഗയിൽ അസാമാന്യ ​ഗോൾവേട്ട നടത്തുന്ന റോബർട്ട് ലെവൻഡോവ്സ്കി അഞ്ച് തവണ മാത്രമാണ് കളിയിലെ താരമായത്.