SHARE

സൂപ്പർ താരം ലയണൽ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കൊപ്പം തന്നെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന സൂചനയുമായി ക്ലബ് പ്രഡിഡന്റ് ജോസപ് ബെർത്തോമ്യു. അഞ്ച് വർഷം കൂടി മെസി ബാഴ്സലോണയിൽ തുടരുമെന്നാണ് ബെർത്തോമ്യു പറഞ്ഞിരിക്കുന്നത്.

ഏത് സീസണവസാനവും ക്ലബ് വിടാം എന്ന തരത്തിൽ മെസിയുമായുള്ള കരാറിൽ ഉടമ്പടിയുണ്ടെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോട മെസി നിലവിലുള്ള കരാർ പൂർത്തിയാകുന്നതോടെ ബാഴ്സലോണ വിടുമെന്ന് ചില വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് മെസി ക്ലബിനൊപ്പം തുടരുമെന്ന കാര്യം ബെർത്തോമ്യു അറിയിച്ചത്.

എപ്പോൾ കളി നിർത്തണം, എപ്പോൾ ക്ലബ് വിടണം എന്നുള്ള കാര്യത്തിലൊക്കെ മെസിക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ട്. എന്നാൽ കരിയർ ബാഴയിൽ തന്നെ അവസാനിപ്പിക്കണമെന്ന് മെസി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ വരുന്ന രണ്ടോ, മുന്നോ അതോ അഞ്ചോ സീസൺ കൂടി മെസി ബാഴ്സയിൽ കളിക്കും, അക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല, ബെർത്തോമ്യു പറഞ്ഞു.