SHARE

ഫുട്‌ബോളില്‍ ലയണല്‍ മെസ്സി എന്നും താരമാണ്. ഗോളുകള്‍ നേടുന്ന കാര്യത്തില്‍ മാത്രമല്ല ഗോളാഘോഷത്തിനും മെസ്സിക്ക് തന്റേതായ ശൈലിയുണ്ട്. എന്നാല്‍ ഇവിടെ താരമായിരിക്കുന്നത് ലയണല്‍ മെസ്സിയല്ല അദ്ദേഹത്തിന്റെ മകന്‍ മാറ്റിയോ മെസ്സിയാണ്. മാറ്റിയോ വലങ്കാല്‍ കൊണ്ട് ഒരു ഫ്രീ കിക്ക് എടുക്കുകയും തുടര്‍ന്ന് അച്ഛന്റെ ശൈലിയില്‍ ഗോളാഘോഷം നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മെസ്സിയുടെ ഭാര്യ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റന്‍ഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. മകന് ജന്‍ദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിനോടൊപ്പമാണ് ഈ വീഡിയേ ഉള്ളത്. ജന്‍മദിന സന്ദേശം ഇങ്ങനയാണ് അവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു മാറ്റു. ജീവിതത്തില്‍ എന്നും സന്തോഷം കളിയാടട്ടെ. ഈ ഓമനത്വം ജീവിതത്തില്‍ നിന്ന് ഒരിക്കലും മായാതിരിക്കട്ടെ. നിനക്ക് ജന്മദിനാശംസകള്‍.’ മെസ്സിയുടെ ആരാധകര്‍ വീഡിയോ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് കുഞ്ഞു മെസ്സി.