SHARE

മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മുംബൈയുടെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 171-7 റണ്‍സ് നേടി. എ ബി ഡിവില്ലിയേഴ്‌സും മൊയീന്‍ അലിയും ബാംഗ്ലൂരിന് വേണ്ടി അര്‍ധസെഞ്ചുറി നേടി.

സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിയെ (8) തുടക്കത്തില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് പാര്‍ത്ഥിവ് പട്ടേലിനെ കൂട്ടുപിടിച്ച് ഇന്നിംഗ്‌സിനെ മുന്നോട്ടു കൊണ്ടു പോയി. 20 പന്തില്‍ 28 റണ്‍സെടുത്ത പാര്‍ത്ഥിവിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി.

തൊട്ടു പിന്നാലെ ക്രീസിലെത്തിയ മൊയീന്‍ അലി ഡിവില്ലിയേഴ്‌സിന് ഒത്ത കൂട്ടാളിയാവുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 95 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 32 പന്ത് നേരിട്ട് 50 റണ്‍സെടുത്ത മൊയീന്‍ അലിയെ ലസിത് മലിംഗ വീഴ്ത്തുകയായിരുന്നു. 51 പന്തില്‍ 75 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ അവസാന ഓവറില്‍ പൊള്ളാര്‍ഡ് റണ്ണൗട്ടാക്കി. മുംബൈയ്ക്ക് വേണ്ടി മലിംഗ നാലു വിക്കറ്റുകള്‍ വീഴ്ത്തി.