SHARE

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മാർക്കസ് ട്രെസ്ക്കോത്തിക്ക്. 2008 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ഇപ്പോൾ ഇംഗ്ലണ്ടിലെ കൗണ്ടി‌ചാമ്പ്യൻഷിപ്പിൽ കളിക്കുന്നുണ്ട്. സോമർസെറ്റിന് വേണ്ടി കളിക്കുന്ന താരത്തിന് പക്ഷേ ഇത് വരെ സീസണിൽ ഫോമിലെത്താനായിട്ടില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 26000 ലധികം റൺസ് നേടിയിട്ടുള്ള ട്രെസ്കോത്തിക്ക് വരും മത്സരങ്ങളിൽ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ടീം. എന്നാൽ മോശംഫോമിനിടയിലും ട്രെസ്ക്കോത്തിക്ക് ഇപ്പോൾസോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് റണ്ണിനായുള്ള ഓട്ടത്തിനിടയിലെ വീഴ്ചയുടെ പേരിലാണ്. അഭ്യന്തര മത്സരങ്ങളിലൊന്നിൽ നോൺ സ്ട്രൈക്കിംഗ് എൻഡിൽ നിൽക്കുന്ന ട്രെസ്ക്കോത്തിക്ക് രണ്ട് റണ്ണുകൾ ഓടിയെടുക്കുന്നതിനിടെ രണ്ട് തവണ ബാലൻസ് തെറ്റി നിലത്ത് വീഴുന്നതിന്റെ വീഡിയോയാണ് ഇപ്പോൾസമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. മുൻ ഇംഗ്ലണ്ട് നായകൻ കൂടിയായ മൈക്കൽ വോൺ, ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത്, ട്രെസ്ക്കോത്തിക്കിനെ ട്രോളിയിട്ടുണ്ട്.