SHARE

ചെൽസി പരിശീലകനായി ഫ്രാങ്ക് ലാംപാർഡ് എത്തുമെന്ന് വാർത്തകളാണിപ്പോൾ വരുന്നത്. ഇതിഹാസതാരം കൂടിയായ ലാംപാർഡ് ഇപ്പോൾ ഡെർബി കൗണ്ടിയുടെ പരിശീലകനാണ്. എന്നാൽ ലാംപാർഡുമായി ചർച്ച നടത്താൻ ചെൽസിക്ക് ഡെർബി അനുമതി നൽകുകയും ചെയ്തതോടെ ആരാധകർ പ്രതീക്ഷയിലാണ്.

അതിനിടെ ലാംപാർഡ് ചെൽസിയിലെത്തിയാൽ ഒപ്പം മറ്റൊരു സൂപ്പർതാരമായ മിഷേൽ ബല്ലാക്കും എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ചെൽസിയുടെ സുവർണകാലത്തെ സൂപ്പർതാരങ്ങളിലൊരാളാണ് മുൻ ജർമൻ ക്യാപ്റ്റൻ കൂടിയായ ബല്ലാക്ക്. ലാംപാർഡ് ചെൽസിയിലെത്തിയാൽ സഹപരിശീലകനായി ബല്ലാക്കായിരിക്കും ഒപ്പമുണ്ടാകുക എന്നാണ് സൂചന. ഇപ്പോൾ കോച്ചിങ്ങിനുള്ള യുവേഫ ബി ലൈസൻസ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബല്ലാക്ക്

2006 മുതൽ നാല് സീസൺ ചെൽസി മിഡ്ഫീൽഡിലെ നിർണായക സാന്നിധ്യമായിരുന്നു ബല്ലാക്ക്. നേരത്തെ ചെൽസിയുടെ ഇതിഹാസതാരങ്ങളിലൊരാളായ ​ഗോളി പീറ്റർ ചെക്കിനെ ടീമിന്റെ ടെക്നിക്കൽ അഡ്വൈസറായി നിയമിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ‍ ലാംപാർഡിന്റേയും ബല്ലാക്കിന്റേയും പേരുകൾ ചർച്ചയാകുന്നത്.