SHARE

2022-ലെ ലോകകപ്പ് ഖത്തറിന് അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടർന്ന് മുൻ യുവേഫ പ്രസിഡന്റും ഫ്രാൻസിന്റെ ഇതിഹാസതരവുമായ മിഷേൽ പ്ലാറ്റിനി കസ്റ്റഡിയിൽ. ഫ്രഞ്ച് അഴിമതി വിരുദ്ധ ഉദ്യോ​ഗസ്ഥരാണ് പ്ലാറ്റിനിയെ കസ്റ്റഡിയിലെടുത്തത്. പ്ലാറ്റിനിയുടെ ചേദ്യം ചെയ്യൽ നടന്നോണ്ടിരിക്കുകയാണ്.

2010-ലാണ്, ഖത്തറിനെ 2022 ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ ഫിഫ തിരഞ്ഞെടുത്തത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തർ തിരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്ത് യുവേഫ പ്രസിഡന്റായിരുന്നു പ്ലാറ്റിനി. അന്ന് ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സർക്കോസിയുടെ ഇടപെടലുകളെത്തുടർന്ന് യുവേഫയെ ഫിഫയേയും സ്വാധീനിച്ച് ലോകകപ്പ് ഖത്തറിന് അനുവദിച്ചെന്നാണ് പ്ലാറ്റിനിക്കെതിരായ ആരോപണം.

അന്ന് മുതൽ ലോകകപ്പ് ഖത്തറിന് അനുവദിച്ചതിൽ ഒത്തുകളിയുണ്ടോയെന്ന് സംശയമുയർന്നിരുന്നു. പിന്നാലെ മുൻ ഫിഫ അധ്യക്ഷൻ സെപ് ബ്ലാറ്ററിൽ നിന്ന് വൻ തുക സ്വീകരിച്ചതിന് പ്ലാറ്റിനിക്കെതിരെ നടപടിയെടുത്തതോടെയാണ് ഖത്തർ ലോകകപ്പ് വിവാദം വീണ്ടും ചർച്ചയായത്. 2015-ൽ പ്ലാറ്റിനി യുവേഫ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. പിന്നാലെ എട്ട് വർഷത്തെ വിലക്കും നേരിട്ടു. പിന്നീടത് അപ്പീലിലൂടെ നാല് വർഷമാക്കി ചുരുക്കി. ബ്ലാറ്ററും ഇപ്പോൾ വിലക്ക് നേരിടുകയാണ്.