പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും വമ്പന്‍ വിജയം നേടിയിരിക്കുകയാണ് ഓസീസ് ടീം. സ്മിത്തും വാര്ണറുമൊക്ക മികച്ച ഫോമില്‍ നില്ക്കുന്ന ഓസീസിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുക എന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ഇന്നത്തെ ഓസീസ് ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു ടീമേ ഇന്നു ലോകത്തുള്ളുവെന്നു പറയുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍.
മറ്റാരുമല്ല ഇന്ത്യന്‍ ടീമിനെയാണ് മൈക്കല്‍ വോണ്‍ ഉദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കര്യം പറഞ്ഞത്. നിലവിലെ ഓസീസ് ടീമിനെ ഓസീസില്‍ വെച്ചു തോല്‍പ്പിക്കാനുള്ള ആയുധങ്ങള്‍ ഇന്ത്യയുടെ കൈവശം മാത്രമെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ വിജയിച്ചിരുന്നു. അടുത്ത വര്‍ഷം വീണ്ടും ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തുമൊക്കെ തിരിച്ചെത്തി കൂടുതല്‍ ശക്തരായ ടീമിനെയായിരിക്കും ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക.