SHARE

ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാന്മാർ ഏറെ മെച്ചപ്പെടാനുണ്ടെന്നും, ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്റ്സ്മാന്മാരെ സഹായിക്കാ‌ൻ വരും മത്സരങ്ങളിൽ അവർക്ക് കഴിയണമെന്നും മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി‌ ശ്രീകാന്ത്. ഐസിസിക്ക് വേണ്ടിയെഴുതിയ കോളത്തിലാണ് ശ്രീകാന്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇന്ത്യയ്ക്ക് ഇപ്പോളും ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്ന് പറയുന്ന ശ്രീകാന്ത്, മധ്യനിരയുടെ മങ്ങിയ പ്രകടനമാണ് ചൂണ്ടിക്കാട്ടുന്നത്. ശ്രീകാന്തിന്റെ വാക്കുകൾ ഇങ്ങനെ, ” ഇന്ത്യ ഇനിയും പരിഹരിക്കേണ്ട ചില പ്രശ്നങ്ങളുണ്ട്. വിരാട് കോഹ്ലിയും, രോഹിത് ശർമ്മയുമാണ് ഇപ്പോൾ ടീമിന്റെ ഉയർന്ന റൺ വേട്ടക്കാർ. അവർക്ക് പിന്തുണ നൽകാൻ മറ്റുള്ള ബാറ്റ്സ്മാന്മാർക്ക് കഴിയണം. ഇന്ത്യ ഇപ്പോളും സെമി ഫൈനലിന് യോഗ്യത നേടിയിട്ടില്ലെന്നതും ഓർക്കേണ്ടതുണ്ട്.” ശ്രീകാന്ത് പറഞ്ഞു നിർത്തി‌.