SHARE

ക്രിക്കറ്റില്‍ ഇന്ത്യയെ കണ്ടു പഠിക്കണമെന്നു സ്വന്തം ടീമിനെ ഉപദേശിക്കുകയാണ് ശ്രീലങ്കന്‍ ടീം പരിശീലകന്‍ മിക്കി ആര്‍തര്‍. രണ്ടാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയോടേറ്റ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഒരു ടീമിനും തോല്‍പ്പിക്കാനാവാത്ത ശക്തിയാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നിലവില്‍ ലോകത്തെ മികച്ച ടീമുകളില്‍ ഒന്നാണ് ഇന്ത്യ. പ്രത്യേകിച്ച് ടി20 യില്‍. നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. പ്ലേയിംഗ് ഇലവനില്‍ ഇല്ലാത്തവര്‍ പോലും പ്രതിഭകളാണ്. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയും പ്രശംസനീയമാണ് ‘ ആര്‍തര്‍ പറഞ്ഞു.

ശ്രീലങ്ക ഉള്‍പ്പെയെയുള്ള രാജ്യങ്ങള്‍ ഇന്ത്യയെ കണ്ടുപഠിക്കണമെന്നും ബൗളിംഗ് , ബാറ്റിംഗ് , ഫീല്‍ഡിംഗ് ഇങ്ങനെ ഒരു മേഖലയിലും ഇന്ത്യക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് തിരിച്ചു വരവിന്റെ പാതയിലാണെന്നും അധികം വൈകാതെ അതിശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.