SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് എ.സി.മിലാൻ സെർബിയൻ പ്രതിരോധതാരം നിക്കോള മിലെൻകോവിച്ചിനായി ശ്രമം നടത്തുന്നു. സെരി എ ക്ലബ് തന്നെയായ ഫിയോറെന്റിനയുടെ താരമാണ് ഈ 22-കാരൻ.

വരുന്ന സീസണിൽ ടോപ് ഫോർ ഫിനിഷാണ് മിലാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായാണ് ക്യാപ്റ്റൻ അലെസിയോ റോമന്യോളിക്കൊപ്പം പ്രതിരോധത്തിൽ പങ്കാളിയാകാൻ മിലെൻകോവിച്ചിനെ നോട്ടമിടുന്നത്. 2022 വരെ ഫിയോറെന്റിനയ്ക്കൊപ്പം കരാറുള്ള മിലെൻകോവിച്ചിനെ വിൽക്കാൻ 40 ദശലക്ഷം യൂറോയാണ് അവർ അവശ്യപ്പെടുന്നത്.

-Advertisement-

ഫിയോറെന്റിന ആവശ്യപ്പെടുന്ന ഈ വൻതുക മിലാനൊരിക്കലും അം​ഗീകരിക്കില്ല. അതേസമയം തന്നെ താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് മിലാൻ. മിലെൻകോവിച്ചിന്റെ ഏജന്റായ ഫാലി റമദാനി, ട്രാൻസ്ഫർ തുകയും മറ്റ് നിബന്ധനകളും ഇരുക്ലബുകൾക്ക് യോജിപ്പാകുന്ന തരത്തിലേക്ക് മാറ്റാനുള്ള കടുത്ത ശ്രമങ്ങളിലാണ്.

ഇതിനിടെ തന്നെ റോമയുടെ അർജന്റൈൻ പ്രതിരോധതാരം ഫെഡറിക്കോ ഫാസിയോയെ ഫിയോറെന്റിന ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് മിലെൻകോവിച്ചിനെ വിൽക്കാൻ അവർ തയ്യാറാകുമെന്നാണെന്നാണ് മിലാന്റെ പ്രതീക്ഷ.