SHARE

ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിലെ എടുത്തു പറയണ്ട മറ്റൊരു നിമിഷം ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുടെ ക്യാച്ചായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്തായത് ഈ ക്യാച്ചിലൂടെയായിരുന്നു. ക്രിക്കറ്റിലെ തന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നായി ഇതിനെ കണക്കാക്കാം.

ഇന്ത്യ ബാറ്റു ചെയ്യുമ്പോള്‍ 12-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. ഷംസിയായിരുന്നു ബൗളര്‍. മികച്ച ഫോമില്‍ നിന്ന ധവാന്‍ ഷംസിയെ ഉയര്‍ത്തിയടിക്കാന്‍ നടത്തിയ ശ്രമമാണ് മില്ലറുടെ കൈകളില്‍ ഒതുങ്ങിയത്. ബൗണ്ടറി ലൈനിനരികില്‍ നിന്നും പാഞ്ഞെത്തിയ താരം വലത്തോട്ട് പറന്ന് ഒറ്റക്കൈയില്‍ പന്ത് പിടിച്ചെടുക്കുകയായിരുന്നു.

ക്യാച്ച് കണ്ട് അമ്പരപ്പോടെ നോക്കുന്ന ധവാന്റെയും കോഹ്‌ലിയുടേയും ചിത്രവും പുറത്തു വന്നിട്ടുണ്ട്. 31 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ബൗണ്ടറിയും അടക്കം 40 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.