SHARE

ഐ പി എല്‍ താരലേലം അടുക്കാനിരിക്കെ നിരവധി വാര്‍ത്തകളാണ് പുറത്ത്‌ വന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണ ഐ പി എല്ലില്‍ ഏറ്റവും താരമൂല്യമുള്ളത് ക്രിസ് ലിന്നിനായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് പറഞ്ഞതാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ വര്‍ഷം റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ താരായിരുന്ന ബെറ്റ് സ്‌റ്റോക്‌സ് ആണ് താരലേലത്തില്‍ മികച്ച് നിന്നത്.

14.5 കോടി രൂപയ്ക്കായിരുന്നു ഈ ഇംഗ്ലണ്ട് താരത്തെ പൂനെ വിളിച്ചെടുത്തത്. എന്നാല്‍ ഇത്തവണ ക്രിസ് ലിന്നിനാണ് കൂടുതല്‍ താരമൂല്യം ലഭിക്കുകയെന്നാണ് ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരവും മെന്ററുമായിരുന്ന പോണ്ടിംഗ് പറയുന്നത്. നിലവില്‍ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന്റെ താരമായ ലിന്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 9 പന്തില്‍ 25 റണ്‍സ് അടിച്ചെടുത്തിരുന്നു. മുമ്പ് ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ക്രിസ് ലിന്‍ കഴിഞ്ഞ സീസണില്‍ 7 മത്സരങ്ങളാണ് കൊല്‍ക്കത്തക്ക് വേണ്ടി കളിച്ചിരുന്നത്.

-Advertisement-

180 എന്ന മികച്ച സ്‌ട്രൈക്കിംഗ് റൈറ്റാണ് താരത്തിന് കഴിഞ്ഞ സീസണിലുള്ളത്. അത് കൊണ്ട് തന്നെ കൊല്‍ക്കത്ത നിലനിര്‍ത്തുന്നില്ലെങ്കില്‍ ഈ താരത്തിന് വേണ്ടി നിരവധി ടീമുകള്‍ രംഗത്ത് വരാന്‍ സാധ്യതയുണ്ട്.