SHARE

എ.എഫ്.സി കപ്പ് ​ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ക്ലബ് മിനർവ പഞ്ചാബിന് വീണ്ടും സമനില. നേപ്പാളിസ് ക്ലബ് മനാങ് മർഷ്യാങ്ദി ക്ലബിനോടാണ് മിനർവ സമനില വഴങ്ങിയത്. ഇതോടെ ​ഗ്രൂപ്പിലെ നാലാം മത്സരത്തിലും മിനർവയക്ക് സമനിലക്കുരുക്ക് തന്നെ

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന മത്സരത്തിൽ ഒരോ ​ഗോൾ വിതം നേടിയാണ് മിനർവ സമനില പാലിച്ചത്. മത്സരത്തിന്റെ തോയ്ബ സിങ് മൊയ്റാങ്തെമിലൂടെ മിനർവയാണ് ആദ്യം ലീഡെടുത്തത്. ഈ ​ഗോളിൽ വിജയമുറപ്പിച്ചെന്ന് കരുതി നിൽക്കെ 81-ാം മിനറ്റിൽ നൈജീരിയൻ താരം സഹീദ് അസീസ് മനാങ്ങിനായി സമനില ​ഗോൾ കണ്ടെത്തുകയായിരുന്നു.

ചെന്നൈയൻ എഫ്.സി, ബെം​ഗ്ലാദേശീ ടീം അബ്ഹാനി ധാക്ക എന്നിവരാണ് ​ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ. നിലവിൽ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച് ഒരെണ്ണം സമനിലയിലായ ചെന്നൈയനാണ് ​ഗ്രൂപ്പിൽ ഒന്നാമത്. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള മിനർവയാണിപ്പോൾ രണ്ടാമതും