SHARE

എ.എഫ്.സി കപ്പിലെ ​ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ഇന്ത്യൻ ടീം മിനർവ പഞ്ചാബിന് സമനില. ബം​​ഗ്ലാദേശ് ക്ലബ് അബഹാനി ധാക്കയെയാണ് മിനർവ സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി.

ബെം​ഗ്ലാദേശിൽ നടന്ന മത്സരത്തിൽ മിനർവയാണ് ആദ്യം ലീഡെടുത്തത്. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ സിറിയൻ താരം മഹ്മൂദ് അംനയിലൂടെയാണ് മിനർവയുടെ ലീഡ്. എന്നാൽ നാല് മിനിറ്റിനകം തന്നെ ബം​ഗ്ലാദേശി താരം നബീബ് ജിബോണിലൂടെ അബഹാനി തിരിച്ചടിച്ചു. മത്സരം ആദ്യപകുതിക്ക് പിരിയുന്നതിന് മുമ്പ് ശ്രേയസ് ​ഗോപലനിലൂടെ മിനർവ ലീഡ് തിരിച്ചുപിടിച്ചു

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനകം നൈജീരിയൻ താരം സൺഡെ ചിബോസയിലൂടെ അബഹാനി സമനില പിടിച്ചുവാങ്ങി. തുടർന്ന് ​ഗോളടിക്കാൻ ഇരുടീമുകൾക്കും സാധിക്കാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു. നേരത്തെ കേരളാ ബ്ലാസ്റ്റേ്ഴ്സിൽ കളിച്ചിരുന്ന കെർവൻസ് ബെൽഫോർട്ട് അബഹാനി നിരയിലുണ്ടായിരുന്നു