SHARE

2019 സീസണ്‍ ഐ ലീഗില്‍ ഗോകുലം കേരളാ എഫ് സിയുടെ ഏഴാം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. റിയല്‍ കശ്മീര്‍ എഫ് സിയും മിനര്‍വ്വ പഞ്ചാബും തമ്മില്‍ നടക്കാതിരുന്ന മത്സരം ഇനി നടക്കാന്‍ സാധ്യതയില്ലെന്ന് എ ഐ എഫ് എഫ് വാക്താവ് പറഞ്ഞതാണ് ഗോകുലത്തിന് ആശങ്കയാവുന്നത്. പുല്‍വാമ അക്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ശ്രീനഗറില്‍ വെച്ച് നടക്കേണ്ട മത്സരത്തിന് മിനര്‍വ്വ എത്താതിരുന്നത്.

കശ്മീരില്‍ പോവരുതെന്ന് വിദേശ താരങ്ങളോട് അവരുടെ രാജ്യത്തിന്റെ എംബസികള്‍ ഉപദേശിച്ചത് കാരണമാണ് എത്താതിരുന്നതെന്നായിരുന്നു മിനര്‍വ്വയുടെ വാദം. ഈ മത്സരം ഉപേക്ഷിച്ച് ഓരോ പോയന്റ് വീതം ഇരുടീമുകള്‍ക്ക് നല്‍കാന്‍ എ ഐ എഫ് എഫ് തീരുമാനിച്ചാല്‍ മിനര്‍വ്വ പഞ്ചാബ് ഗോകുലത്തെ മറികടന്ന് 9ാം സ്ഥാനത്ത് എത്തും. അതേ സമയം. റിയല്‍ കശ്മീരിന്റെ സ്ഥാനത്തില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ പോയന്റ് നല്‍കാതെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ശനിയാഴ്ച്ച നടക്കുന്ന ലീഗ് കമ്മിറ്റി മീറ്റിംഗിൽ വെച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് എ ഐ എഫ് എഫ് അറിയിക്കുന്നത്.